Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mental Health

സി​ന​ഗോ​ഗ് ആ​ക്ര​മ​ണം: പ്ര​തി മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​യാ​ളെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ക​ട​വും​ഭാ​ഗം സി​ന​ഗോ​ഗ് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി എ​ബി​ന്‍ ബി. ​പോ​ളി​നെ അ​ഞ്ച് ദി​വ​സ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി ര​ണ്ടി​ന്‍റേ​താ​ണ്ഉ​ത്ത​ര​വ്. എ​ബി​ന്‍ പോ​ള്‍ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലും മ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ഇ​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കോ​ട​തി പൊ​ലി​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. 48 മ​ണി​ക്കൂ​റി​ന് ശേ​ഷം പ്ര​തി ക​സ്റ്റ​ഡി​യി​ല്‍ തു​ട​ര​ണോ​യെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സി​ന​ഗോ​ഗി​ന് മു​ന്‍​വ​ശ​ത്തു​ള്ള ബ്ലോ​സം ന​ഴ്‌​സ​റി​ക്കു പ്ര​തി തീ​യി​ട്ട​ത്. കാ​റി​ല്‍ എ​ത്തി​യ  പ്ര​തി വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് ന​ഴ്‌​സ​റി​യു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍​ക്കും ഫ്ല​ക്‌​സു​ക​ള്‍​ക്കും തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്വ​ന്തം ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും 150ഓ​ളം പേ​രി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പു​ത്ത​ന്‍​കു​രി​ശി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി​ന​ഗോ​ഗ് തീ ​കൊ​ളു​ത്തി ന​ശി​പ്പി​ക്കാ​ന്‍ 10 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ പാ​ക്കി​സ്ഥാ​ന്‍ ബോ​സ് പ്ര​തി​ക്ക് ആ​യു​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ നീ​ക്കം ന​ട​ത്തി​യ​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 

ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​യും ആ​സൂ​ത്ര​ക​നും ന​ട​ത്തി​യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ചാ​റ്റി​ന്‍റെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളും പൊ​ലി​സ് ക​ണ്ടെ​ടു​ത്തു.  ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ബോ​സ് എ​ന്ന​യാ​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണു പ്ര​തി പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ബോ​സ് ആ​രാ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. യ​ഹൂ​ദ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ളും വി​ദേ​ശ​ബ​ന്ധ​മു​ള്ള ഗ്രൂ​പ്പു​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ഫോ​ണി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. 

പ്ര​തി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​ജ്യാ​ന്ത​ര ഭീ​ക​ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തേ​ക്കും. എ​ന്‍​ഐ​എ​യെ കൂ​ടാ​തെ എ​ബി​നെ ഐ​ബി, റോ ​ഉ​ദ്യോ​ഗ​സ്ഥ​രും മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

District News

കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം: ച​ങ്ങാ​ത്തം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം

മ​ല​പ്പു​റം: കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മാ​ന​സി​ക സ​മ്മ​ര്‍​ദം, ഏ​കാ​ന്ത​ത, നി​രാ​ശ, ആ​ത്മ​ഹ​ത്യാ ചി​ന്ത​ക​ള്‍ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ വൈ​കാ​രി​ക പി​ന്തു​ണ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന ച​ങ്ങാ​ത്തം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി നി​ര്‍​വ​ഹി​ച്ചു. മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. വി. ​റി​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം പി.​ഒ. സാ​ദി​ഖ് പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ച​ങ്ങാ​ത്തം പ​ദ്ധ​തി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. ജൂ​ഡ് ലൂ​യി​സ്, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ സു​നി​ത, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​യ​മു​ന, സി​ഡ​ബ്ല്യു​സി അം​ഗ​ങ്ങ​ളാ​യ പി. ​പ്ര​സ​ന്ന, അ​ഡ്വ. ഷ​ഹ​നാ​സ് ബീ​ഗം, അ​ഡ്വ. കെ.​എ​സ്. ഫ​നൂ​ജ, ച​ങ്ങാ​തി ചീ​ഫ് മെ​ന്‍റ​റാ​യ കെ.​എ. ന​ന്ദ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ട്: ഒ​ന്നാം പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന 17ന്

​തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​നി​ല മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം 17നു ​പ​രി​ശോ​ധി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ അ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു മു​ന്പി​ൽ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ക്ല​ർ​ക്കു​മാ​യ സം​ഗീ​തി​ന്‍റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​റി​യി​പ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കോ​ട​തി ര​ണ്ടാ​മ​തും നോ​ട്ടീ​സ് അ​യ​ച്ചു. തു​ട​ർ​ന്നു സൂ​പ്ര​ണ്ട് രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സം​ഗീ​തി​നെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ ര​ണ്ടാം പ്ര​തി അ​നി​ൽ കു​മാ​റി​നെ​യും ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വി​ജി​ല​ൻ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി സം​ഗീ​ത് മാ​ന​സി​ക രോ​ഗി​യാ​യ​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ ന​ൽ​ക​രു​തെ​ന്നു പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്തി​യ​പ്പോ​ൾ മാ​ന​സി​ക രോ​ഗം ഇ​ല്ലാ​യി​രു​ന്നോ എ​ന്നു പ്ര​തി​ഭാ​ഗ​ത്തോ​ടു കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചി​രു​ന്നു.

സം​ഗീ​തി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ വി​ജി​ല​ൻ​സും ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഗീ​തി​നെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി വി​ജി​ല​ൻ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ട​യ്ക്കാ​നു​ള്ള അം​ശ​ദാ​യം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും സു​ഹൃ​ത്തും ഇ​ട​നി​ല​ക്കാ​ര​നു​മാ​യ അ​നി​ൽ കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കും മാ​റ്റി​യാ​ണ് 14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

National

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും കൈ​ത്താ​ങ്ങ്; ബ​ജ​റ്റി​ൽ വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ര​ണ്ട് പു​തി​യ പ​ദ്ധ​തി​ക​ളും മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പു​തി​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി. 'ദി​വ്യാം​ഗ്ജ​ൻ കൗ​ശ​ൽ യോ​ജ​ന', 'ദി​വ്യാം​ഗ് സ​ഹാ​റ യോ​ജ​ന' എ​ന്നി​വ​യി​ലൂ​ടെ അ​ന്ത​സു​ള്ള ജീ​വി​ത​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

'ദി​വ്യാം​ഗ്ജ​ൻ കൗ​ശ​ൽ യോ​ജ​ന'​യി​ലൂ​ടെ ഐ​ടി , അ​നി​മേ​ഷ​ൻ-​ഗെ​യി​മിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​ത്യേ​ക തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഓ​രോ വി​ഭാ​ഗ​ത്തി​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കും.

ദി​വ്യാം​ഗ് സ​ഹാ​റ യോ​ജ​ന​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​ധു​നി​ക കൃ​ത്രി​മ അ​വ​യ​വ​ങ്ങ​ളും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഇ​തി​നാ​യി കൃ​ത്രി​മ അ​വ​യ​വ നി​ർ​മ്മാ​ണ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ
എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൃ​ത്രി​മ അ​വ​യ​വ നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടും പ​രീ​ക്ഷി​ച്ചും വാ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക റീ​ട്ടെ​യി​ൽ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി

ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലെ നിം​ഹാ​ൻ​സി​ന് സ​മാ​ന​മാ​യ പു​തി​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. റാ​ഞ്ചി​യി​ലെ​യും തേ​സ്പൂ​രി​ലെ​യും മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ റീ​ജി​യ​ണ​ൽ അ​പെ​ക്സ് സെ​ന്‍റ​റു​ക​ളാ​യി ഉ​യ​ർ​ത്തും.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ എ​മ​ർ​ജ​ൻ​സി, ട്രോ​മ കെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ 50 ശ​ത​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

Health

മാ​ന​സി​ക സം​ഘ​ർ​ഷ​വും പു​റം​വേ​ദ​ന​യും ത​മ്മി​ൽ

സാ​ധാ​ര​ണ പു​റം​വേ​ദ​ന വ​ലി​യ ചി​കി​ത്സ ചെ​യ്തി​ല്ലെ​ങ്കി​ലും, വി​ശ്ര​മി​ച്ചാ​ൽ​ത​ന്നെ ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു മാ​റു​ന്ന​തു കാ​ണാം.

ചി​കി​ത്സ ചെ​യ്തി​ട്ടും പു​റം​വേ​ദ​ന മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​തു ഗൗ​ര​വ​മാ​യി കാ​ണു​ക​യും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ സ്വീ​ക​രി​ക്കു​ക​യും​വേ​ണം.

ശാ​സ്ത്രീ​യ​മാ​യി ചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ന്ന​വ​രി​ലാ​ണ് ഭാ​വി​യി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്.

ചി​കി​ത്സ രോ​ഗ​ത്തി​ന​ല്ല!

പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യി, ജോ​ലി​ചെ​യ്യു​ന്പോ​ഴും ഇ​രി​ക്കു​ന്പോ​ഴും കി​ട​ക്കുമ്പോഴും സ്വീ​ക​രി​ക്കേ​ണ്ട ശ​രി​യാ​യ പൊ​സി​ഷ​നു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം.

ആ​വ​ശ്യ​മാ​ണെ​ന്നു കാ​ണു​ക​യാ​ണെ​ങ്കി​ൽ മ​രു​ന്നു​ക​ൾ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ള്ള​വ​ർ​ക്ക് അ​തു കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം.

ഈ ​രീ​തി​യി​ലു​ള്ള ചി​കി​ത്സ​യി​ലൂ​ടെ സ​ന്ധി​ക​ളി​ൽ ഭാ​വി​യി​ൽ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള താ​ള​പ്പി​ഴ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ​കൂ​ടി ക​ഴി​യു​ന്ന​താ​ണ്. മാ​ന​സി​ക​സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രി​ൽ രോ​ഗ​ശ​മ​നം വ​ള​രെ വേ​ഗ​മാ​ണ്.

അ​വ​രു​ടെ തൊ​ഴി​ലു​ക​ളി​ൽ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​കാ​നും സാ​ധി​ക്കും. ഇ​വി​ടെ​യാ​ണ് ചി​കി​ത്സ ന​ല്കേ​ണ്ട​തു രോ​ഗ​ത്തി​ന​ല്ല, രോ​ഗ​വു​മാ​യി വ​രു​ന്ന വ്യ​ക്തി​ക്കാ​യി​രി​ക്ക​ണം എ​ന്നു പ​റ​യു​ന്ന​തി​ന്‍റെ സാ​രാം​ശം.

ഹോ​ളി​സ്റ്റി​ക് ചി​കി​ത്സാ​രീ​തി​യു​ടെ ല​ക്ഷ്യം ഇ​ങ്ങ​നെ​യാ​ണ്.

രോ​ഗി​യു​ടെ മ​ന​സി​ൽ​ക​ട​ന്ന്...

പു​റം​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ എ​ണ്‍​പ​തു ശ​ത​മാ​ന​ത്തി​ൽ അ​ധി​കം പേ​ർ​ക്കും സ​ന്തോ​ഷ​ക​ര​മ​ല്ലാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്.

അ​സ​ന്തു​ഷ്ടി നി​റ​ഞ്ഞ മാ​ന​സി​കാ​വ​സ്ഥ​യു​ടെ ഫ​ല​മാ​യി പു​റം​വേ​ദ​ന​യു​ടെ ഗൗ​ര​വം അ​നേ​ക​മ​ട​ങ്ങു കൂ​ടു​ന്ന​താ​ണ്. കു​റേ​പ്പ​രി​ൽ അ​തോ​ടൊ​പ്പം ചി​ല സ​ങ്കീ​ർ​ണ​ത​ക​ളും ക​ണ്ടെ​ന്നു​വ​രാം.

ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, രോ​ഗി​ക​ളു​ടെ മ​ന​സി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലാ​നും അ​വി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തു മ​ന​സി​ലാ​ക്കാ​നും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യാ​നും പ​ല​ർ​ക്കും സ​മ​യം കി​ട്ടാ​റി​ല്ല.

രോ​ഗ​വി​വ​രം മു​ഴു​വ​ൻ പ​റ​ഞ്ഞു​തീ​രു​ന്ന​തി​നു​മു​ൻ​പു​ത​ന്നെ ഡോ​ക്ട​ർ കു​റി​പ്പെ​ഴു​തി​യി​ട്ടു​ണ്ടാ​കും എ​ന്നു ചി​ല​രൊ​ക്കെ പ​റ​യു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര മു​ന്നി​ലു​ള്ള​പ്പോ​ൾ പ​ല ഡോ​ക്ട​ർ​മാ​ർ​ക്കും അ​ങ്ങ​നെ മാ​ത്ര​മേ ക​ഴി​യൂ എ​ന്നു​ള്ള​താ​ണു സ​ത്യം.

ശ​രീ​രം അ​ന​ങ്ങാ​തെ...

പു​റം​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സം​ഖ്യ ഒ​രു​പോ​ലെ​യാ​ണ്.

ഇ​രി​ക്കു​ന്ന​തി​നും കി​ട​ക്കു​ന്ന​തി​നും ശ​രി​യാ​യ രീ​തി പാ​ലി​ക്കാ​തി​രി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം, വ്യാ​യാ​മം തീ​രെ ചെ​യ്യാ​തി​രി​ക്കു​ന്ന സ്വ​ഭാ​വം, ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ കാ​ൽ​സ്യം ല​ഭി​ക്കാ​തി​രി​ക്കു​ക, ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​ത​ശൈ​ലി എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

മു​പ്പ​തു വ​യ​സു ക​ഴി​ഞ്ഞ​വ​രി​ലാ​ണു പു​റം​വേ​ദ​ന കൂ​ടു​ത​ലാ​യി ക​ണ്ടു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ ഇ​രു​പ​തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രി​ൽ​പോ​ലും പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്.

പു​റം​വേ​ദ​ന​യു​ടെ ഫ​ല​മാ​യി വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും പ​ല​രും ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രാ​യി മാ​റു​ന്നു​ണ്ട് എ​ന്നു കേ​ൾ​ക്കാ​റു​ണ്ട്.

ഈ​യി​ടെ​യാ​യി കേ​ട്ട വേ​റൊ​രു കാ​ര്യം പ​ല ആ​ശു​പ​ത്രി​ക​ളി​ലും വ​രു​ന്ന മൊ​ത്തം രോ​ഗി​ക​ളി​ൽ ഇ​റു​പ​തു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള​വ​ർ പു​റം​വേ​ദ​ന​ക്കാ​ർ ആ​ണെ​ന്നാ​ണ്.

ഇ​വ​രി​ൽ പ​കു​തി​യി​ലേ​റെ പേ​രി​ലും പു​റം​വേ​ദ​ന​യു​ടെ അ​ടി​സ്ഥാ​ന​കാ​ര​ണം മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നു​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ. ഫോ​ൺ - 9846073393.

Kerala

ബണ്ടി ചോറിന് ജാമ്യം; മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കു​​​​പ്ര​​​​സി​​​​ദ്ധ മോ​​​​ഷ്‌​​​​ടാ​​​​വ് ബ​​​​ണ്ടി ചോ​​​​ര്‍ എ​​​​ന്ന ദേ​​​​വീ​​​​ന്ദ​​​​ര്‍ സിം​​​​ഗി​​​​ന് ജാമ്യം അനുവദിച്ച് കോടതി. ബുധനാഴ്ച തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്.

അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു.

Latest News

Corehub Up